പാകിസ്ഥാനില്‍ സ്കൂള്‍ ബസിന് തീപിടിച്ച് 17 മരണം

Webdunia
ഞായര്‍, 26 മെയ് 2013 (16:22 IST)
PRO
PRO
പാക്കിസ്ഥാനില്‍ സ്‌കൂള്‍ ബസിന് തീ പിടിച്ച് അധ്യാപികയും 16 കുട്ടികളും മരിച്ചു. ഏഴ് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കിസ്ഥാന്റെ തെക്കുകിഴക്കന്‍ പ്രവിശ്യയിലെ ഗുജ്‌റത്ത് ഗ്രാമത്തിലാണ് അപകടമുണ്ടായത്.

ബസിന്റെ വാതകസിലിണ്ടര്‍ ചോര്‍ന്ന് തീ ആളിപ്പടരുകയായിരുന്നു എന്നാണ് പ്രാഥമികവിവരം. അപകടത്തില്‍ പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്.

അപകടം നടന്ന ഉടനെ രക്ഷാപ്രവര്‍ത്തകര്‍ എത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായ അഞ്ചു പേരെ ലാഹോറിലെ ആശുപത്രിയിലേക്ക് മാറ്റി.