പാകിസ്ഥാനില്‍ ജഡ്ജിയടക്കം മൂന്ന് പേരെ അക്രമികള്‍ വെടിവെച്ച് കൊന്നു. തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വാത്തയിലാണ് സംഭവം നടന്നത്. സെഷന്‍സ് ജഡ്ജിയായ നഖ്‌വിയും അംഗരക്ഷകനും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.
ക്വാത്തയിലെ സരിയാബാദിലുള്ള വീട്ടില്‍ നിന്ന് ഓഫിസിലേക്ക് പോകാന്‍ തുടങ്ങിയ ജഡ്ജിയെ ബൈക്കിലെത്തിയ തോക്കുധാരികള്‍ വെടിവെയ്ക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ ഡ്രൈവറും അംഗരക്ഷകനും കൊല്ലപ്പെടുകയായിരുന്നു. ആക്രമണത്തിനുശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
വംശീയ ആക്രമണമാണെന്നാണ് പൊലീസ് പറഞ്ഞത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു