പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 12 സൈനികര്‍ കൊല്ലപ്പെട്ടു

വ്യാഴം, 3 ഒക്‌ടോബര്‍ 2013 (12:20 IST)
PRO
പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടു.

താലിബാനെതിരെ ശക്തമായ നടപടികളുമായി മുന്നേറുന്ന കമാന്‍ഡര്‍ നബി ഹഫ്നിയെ ലക്ഷ്യംവച്ചാണ് ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിലൊന്നായ പെഷവാര്‍ കേന്ദ്രീകരിച്ച് ഏതാനും നാളുകളായി താലിബാന്‍ ആക്രമണം ശക്തമാക്കിയിരുന്നു.

പ്രദേശത്ത് നിന്ന് സൈന്യം പിന്‍മാറണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കര്‍ശന സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സൈന്യം

വെബ്ദുനിയ വായിക്കുക