പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറും ബസും കൂട്ടിയിടിച്ചു: 57 പേര്‍ കൊല്ലപ്പെട്ടു

ഞായര്‍, 11 ജനുവരി 2015 (09:48 IST)
തെക്കന്‍ പാകിസ്ഥാനില്‍ ഓയില്‍ ടാങ്കറും ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
 
അപകടം സംഭവിച്ച സ്ഥലത്തു നിന്ന് ഇതുവരെ 57 മൃതദേഹങ്ങള്‍ ലഭിച്ചതായി കറാച്ചിയിലെ ജിന്ന ആശുപത്രിയിലെ ഡോക്‌ടര്‍ സെമി ജമാലി പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
 
പാകിസ്ഥാനിലെ ഷികാര്‍പുരില്‍ സുപ്പര്‍ഹൈവേ ലിങ്കില്‍ ആണ് അപകടമുണ്ടായത്. പെട്രോളുമായെത്തിയ ടാങ്കര്‍ ലോറിയും 
കറാച്ചിയില്‍ നിന്നും ഷികാര്‍പുറിലേക്ക് വരികയായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് ഇരുവാഹനങ്ങളും കത്തിനശിച്ചു. 
 
ബസിനുമുകളില്‍ യാത്ര ചെയ്തിരുന്നവര്‍ മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.

വെബ്ദുനിയ വായിക്കുക