പത്രം അന്വേഷിച്ച് 52 നില കെട്ടിടത്തിന് മുകളിലേക്ക്!

തിങ്കള്‍, 26 മാര്‍ച്ച് 2012 (18:33 IST)
PRO
PRO
ദി ന്യൂയോര്‍ക്ക് ടൈംസിന്റെ 52 നില കെട്ടിടത്തിന് മുകളില്‍ കയറാന്‍ ശ്രമിച്ചയാളെ പൊലീസ് ഇടപെട്ട് താഴെയിറക്കി. പത്രത്തിന്റെ ഒരു കോപ്പി അന്വേഷിച്ചാല്‍ താന്‍ കെട്ടിടത്തിന്റെ മുകളിലേക്ക് കയറാന്‍ ശ്രമിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് പൊലീസ് സംശയിക്കുന്നത്.

അജ്ഞാതനായ ഒരാള്‍ ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് കെട്ടിടത്തിന് മുകളിലേക്ക് കയറുകയായിരുന്നു. ഇയാള്‍ അഞ്ചാം നിലയില്‍ എത്തിയപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് താന്‍ പത്രമെടുക്കാന്‍ കയറിയതെന്ന് ഇയാള്‍ പറഞ്ഞത്.

ഇയാളുടെ മാനസികനില പരിശോധിക്കാനായി ആശുപത്രിയിലേക്ക് മാറ്റി.

English Summary: A man described by police as emotionally disturbed is being evaluated after he tried to climb The New York Times' 52-story headquarters in Times Square, then said he wanted a copy of the newspaper.

വെബ്ദുനിയ വായിക്കുക