നേപ്പാള്‍ ഭൂകമ്പത്തില്‍ ഗൂഗിള്‍ എക്സിക്യുട്ടീവ് മരിച്ചു
ഞായര്‍, 26 ഏപ്രില്‍ 2015 (14:27 IST)
ശനിയാഴ്ച നേപ്പാളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഗൂഗിള്‍ എക്സിക്യുട്ടീവ് മരിച്ചു. ഡാന്‍ ഫ്രെഡിന്‍ബര്‍ഗ് ആണ് മരിച്ചത്. എവറസ്റ്റ് കയറുന്നതിനിടയില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ ഹിമവാതത്തില്‍പ്പെട്ടാണ് ഫ്രെഡിന്‍ബര്‍ഗ് മരിച്ചത്.
ഗൂഗിളിലെ മറ്റ് മൂന്നു ജീവനക്കാര്‍ക്ക് ഒപ്പമായിരുന്നു ഫ്രെഡിന്‍ബര്‍ഗ് എവറസ്റ്റ് കയറാന്‍ എത്തിയത്. സംഘത്തിലുള്ള ബാക്കിയുള്ളവരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.
ഗൂഗിള്‍ എക്‌സ് വിഭാഗത്തിലെ ഗവേഷകനായ ഡാന്‍ ഫ്രെഡിന്‍ബര്‍ഗാണ് മരിച്ചത്. മൂന്ന് സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് ഫ്രെഡിന്‍ബര്‍ഗ് എവറസ്റ്റിലേക്ക് പോയത്.
തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കിനെത്തുടര്‍ന്നാണ് പ്രഡിന്‍ബര്‍ഗ് മരിച്ചതെന്ന് സഹോദരി ഇന്‍സ്റ്റാഗ്രാമില്‍ വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന രണ്ട് ജീവനക്കാരും സുരക്ഷിതരാണെന്ന് ഗൂഗിള്‍ അറിയിച്ചു.
2007 മുതല്‍ ഗൂഗിളിനൊപ്പം പ്രവര്‍ത്തിച്ചുവരുന്ന ഫ്രഡിന്‍ബര്‍ഗ് ഗൂഗിള്‍ അഡ്വഞ്ചര്‍ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. ഗൂഗിളിന്റെ ഡ്രൈവറില്ലാക്കാര്‍, പ്രോജക്ട് ലൂണ്‍ തുടങ്ങിയ സംരംഭങ്ങളുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്.