നഷീദിന്റെ സുരക്ഷയ്ക്കായി ഇന്ത്യ

വെള്ളി, 10 ഫെബ്രുവരി 2012 (10:38 IST)
മാലദ്വീപില്‍ സമാധാനപരമായ അധികാരക്കൈമാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നു മാലദ്വീപിലെ പുതിയ സര്‍ക്കാരിനോടു ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. നഷീദിനെ അറസ്റ്റ് ചെയ്യാന്‍ ക്രിമിനല്‍ കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം.

നഷീദിനെ പുറത്താക്കിയതിനെതിരെ അനുയായികള്‍ നടത്തിയ പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി. മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക