ലോകത്തെ ഏറ്റവും മികച്ച നേതാക്കളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്ല. എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പട്ടികയില്‍ ഇടംപിടിച്ചു.
ഫോര്‍ച്യൂണ്‍ മാഗസിന്‍ തയ്യാറാക്കിയ ലോകത്തെ മികച്ച 50 നേതാക്കളുടെ പട്ടികയിലാണ് നരേന്ദ്രമോദിക്ക് സ്ഥാനം കണ്ടെത്താന്‍ കഴിയാതെ പോയത്. കേജ്‌രിവാള്‍ നാല്‍പ്പത്തിരണ്ടാമനായാണ് പട്ടികയില്‍ ഇടംപിടിച്ചത്.
ഡല്‍ഹിയില്‍ നടപ്പിലാക്കിയ ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണം കേജ്‌രിവാളിനെ ലോകനേതാക്കളുടെ പട്ടികയിലേക്ക് ഉയര്‍ത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നരേന്ദ്രമോദി അഞ്ചാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ മോദി പട്ടികയിൽ നിന്ന് പുറത്താകുകയായിരുന്നു.
ആമസോണ്‍ സി ഇ ഒ ജെഫ് ബെസോസാണ് ലോകനേതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സ്യുചി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഫ്രാന്‍സിസ് മാര്‍പാപ്പയും ആപ്പിള്‍ സിഇഒ ടിം കുക്കുമാണ് നാലാം സ്ഥാനത്ത്.