നഗ്നയായി അഭിനയിക്കാന്‍ തന്‍റെ കത്തോലിക്ക വിശ്വാസം അനുവദിക്കുന്നില്ലെന്ന് ഹോളിവുഡ് നടി ജസീക്ക ആല്‍ബ പറഞ്ഞു. വസ്ത്രമില്ലാതെ അഭിനയിക്കേണ്ടി വരുന്ന കഥാപാത്രങ്ങള്‍ നിരസിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ലെന്ന് ഇരുപതിയാറുകാരിയായ ജസീക്ക വെളിപ്പെടുത്തി.
തികഞ്ഞ കത്തോലിക്ക വിശ്വാസിയായ ജസീക്ക ആല്‍ബ മതപരമായ വിശ്വാസങ്ങള്‍ പാലിക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണെന്നു തന്നെ വിശ്വസിക്കുന്നു. ജസീക്കയുടെ സൌന്ദര്യം ആസ്വദിക്കാനാവില്ലല്ലൊ എന്നു കരുതി പ്രേക്ഷകര്‍ വിഷമിക്കുകയൊന്നും വേണ്ട.
‘നഗ്നയായി ഞാന്‍ ഒരു സീനില്‍ പോലും ഒരിക്കലും അഭിനയിക്കുകയില്ല. സെക്സിയായി അഭിനയിക്കാന്‍ ഞാന്‍ തയാറാണ്, സെക്സി വസ്ത്രങ്ങളും ധരിക്കാം പക്ഷെ നഗ്നയാവാന്‍ വയ്യ. എന്‍റെ ശരീരത്തിന്‍റെ വളര്‍ച്ചയെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്’ ജസീക്ക പറഞ്ഞു. പോരെ, ഇംഗ്ലീഷ് സിനിമയിലെ സെക്സി വസ്ത്രങ്ങളെ കുറിച്ചൊക്കെ പ്രേക്ഷകര്‍ക്ക് അറിയാമല്ലൊ.
‘ഞാനൊരു കത്തോലിക്ക കുടുംബത്തില്‍ നിന്നാണ് വരുന്നത്. വസ്ത്രങ്ങളണിഞ്ഞു കൊണ്ട് സെക്സിയായി അഭിനയിക്കാം പക്ഷെ അവ ഇല്ലാതെ വയ്യ’ ജസീക്ക ആല്‍ബ പറയുന്നു. സിനിമയില്‍ കഥാപാത്രങ്ങള്‍ ലഭിക്കുന്നതിനായി വണ്ണം കുറച്ചു കൂട്ടാന്‍ ജസീക്ക തീരുമാനിച്ചിട്ടുണ്ട്.