തൊഴില്‍രഹിതന്‍ മക്കളെ എറിഞ്ഞുകൊന്ന ശേഷം ജീവനൊടുക്കി
തിങ്കള്‍, 21 മെയ് 2012 (17:18 IST)
PRO
PRO
ഇറ്റലിയില്‍ മക്കളെ ബാല്‍ക്കണിയില്‍ നിന്ന് എറിഞ്ഞ് കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. 49-കാരനാണ് ആറാം നിലയില്‍ നിന്ന് മക്കളെ എറിഞ്ഞുകൊന്ന ശേഷം ജീവനൊടുക്കിയത്. ജോലി നഷ്ടപ്പെട്ടത് മൂലമുള്ള മാനസിക പ്രശ്നങ്ങളാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചത്.
വടക്കന്‍ നഗരമായ ബ്രെസ്കയിലാണ് സംഭവം. 18 മാസം മുമ്പാണ് ഇയാള്‍ക്ക് ജോലി നഷ്ടപ്പെട്ടത്. ഇയാള്‍ ജോലി ചെയ്ത പരസ്യ കമ്പനി സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് അടച്ചുപൂട്ടുകയായിരുന്നു.
മറ്റൊരു ജോലി കണ്ടെത്താനാകാതെ ഇയാള്‍ നിരാശയിലായിരുന്നു എന്ന് അയല്‍ക്കാര്‍ പറഞ്ഞു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാള്‍ മരിച്ചു. മക്കള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
സംഭവം നടക്കുമ്പോള്‍ ഇയാളുടെ ഭാര്യ സ്ഥലത്തുണ്ടായിരുന്നില്ല. ഇരുവരും തമ്മില്‍ വഴക്കിട്ട ശേഷം അവര്‍ പുറത്തുപോയിരുന്നു.