തീവ്രവാദം ഉപേക്ഷിച്ച 60 പേരെ പുനരധിവസിപ്പിച്ചു

ചൊവ്വ, 27 ഓഗസ്റ്റ് 2013 (12:46 IST)
PTI
PTI
പാകിസ്ഥാനില്‍ തീവ്രവാദം ഉപേക്ഷിച്ച 60 പേരെ പുനരധിവസിപ്പിച്ചു. അറുപതോളം മുന്‍ തീവ്രവാദികളെ പാക് സൈന്യത്തിന്റെ നേതൃത്വത്തിലാണ് പുനരധിവസിപ്പിച്ചത്.

തീവ്രവാദം ഉപേക്ഷിച്ച കൂടുതല്‍ ആളുകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിലാന് പാക് സൈന്യം. തീവ്രവാദ കേസുകളില്‍ പിടിയിലായ 1196 പേരെ പുനരധിവസിപ്പിക്കുന്നതിനുള്ള സൈന്യം നടപടി ആരംഭിച്ചിട്ടുണ്ട്‌.

മുന്‍ തീവ്രവാദികളുടെ പുനരധിവാസം പ്രമാണിച്ച്‌ പാക് സൈന്യം പ്രത്യേക ചടങ്ങ്‌ സംഘടിപ്പിച്ചിരുന്നു. സ്വാത്‌, ദിര്‍, സ്വാബി, മലാഖണ്ഡ്‌, നൗഷേര മേഖലകളില്‍നിന്നുള്ളവരാണ് ഇപ്പോള്‍ സൈന്യം പുനരധിവസിപ്പിച്ച മുന്‍ തീവ്രവാദികള്‍

പുനരധിവസിപ്പിച്ച മുന്‍ തീവ്രവാദികള്‍ക്ക് തയ്യല്‍പോലെയുള്ള തൊഴിലുകളില്‍ മൂന്നു മാസത്തെ പരിശീലനവും നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക