താലിബാന്റെ വെടിയുണ്ടകള്‍ക്ക് തന്നെ നിശബ്ദയാക്കാനാവില്ലെന്ന് മലാല

വെള്ളി, 12 ജൂലൈ 2013 (20:41 IST)
PRO
താലിബാന്റെ വെടിയുണ്ടകള്‍ക്ക് തന്നെ നിശബ്ദയാക്കാനാവില്ലെന്ന് മലാല യൂസഫ് സായി. തീവ്രവാദികള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഇസ്ലാമിന്റെ പേര് ദുരുപയോഗപ്പെടുത്തുന്നുവെന്നും വിദ്യാഭ്യാസത്തിന്റെ ശക്തിയ അവര്‍ ഭയക്കുന്നുവെന്നും താലിബാന്‍ ആക്രമണത്തിലും തളരാത്ത മനസുമായി ഐക്യരാഷ്ട്രസഭയിലെത്തിയ മലാല പറഞ്ഞു.

പാക് താലിബാന്റെ ശക്തികേന്ദ്രമായ സ്വാത് പ്രവശ്യയിലാണ് വിദ്യാഭ്യാസ അവകാശത്തിനായി പോരാടിയ മലാല യൂസഫ് സായി എന്ന വിദ്യാര്‍ഥിനിയെ കഴിഞ്ഞ വര്‍ഷം താലിബാന്‍ ഭീകരന്‍ വെടിവെച്ച് ഗുരുതരമായി പരിക്കേല്പിച്ചത്.

തന്റെ പതിനാറാം ജന്മദിനത്തില്‍ മലാല യൂസഫ്സായി ഇയുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധനചെയ്ത്‌ പ്രസംഗിച്ചത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചായിരിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റുകളോട്‌ ആവശ്യപ്പെടുന്ന നിവേദനവും മലാല യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍കിമൂണിനു കൈമാറും. ഇന്ത്യയേയും തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച മലാല ഗാന്ധിജിയേയും മദര്‍ തേരസേയും സ്‌മരിച്ചു.

2015 അവസാനത്തോടെ എല്ലാ കുട്ടികളെയും സ്കൂളില്‍ ചേര്‍ക്കാനുള്ള പദ്ധതിയും ധനസഹായവും യുഎന്‍ ഒരുക്കണമെന്ന്‌ നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ബ്രിട്ടനില്‍ സ്ഥിരതാമസം തുടങ്ങിയ മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പോരാട്ടത്തിലാണ്

പാകിസ്ഥാനിലെ സ്വാത്‌ താഴ്‌വരയില്‍വച്ച്‌ താലിബാന്റെ വെടിയേറ്റു തലയ്ക്കു ഗുരുതര പരിക്കേറ്റ മലാല ബ്രിട്ടനിലെ വിദഗ്ദ ചികിത്സയിലാണ്‌ സുഖംപ്രാപിച്ചത്‌. തുടര്‍ന്ന്‌ മലാല ബ്രിട്ടനില്‍ അഭ‌യം തേടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക