തല്ലിയിട്ടും തല്ലിയിട്ടും ഈ പാറ്റ ചാകാത്തതെന്ത്..? എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടൊ...?
വ്യാഴം, 11 ഫെബ്രുവരി 2016 (16:43 IST)
പാറ്റയെ തല്ലിക്കൊല്ലുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. ശല്യം കൂടുമ്പോള്‍ കൊല്ലാമെന്ന് വച്ചാല്‍ ശരവേഗത്തില്‍ ഓടുന്ന ഇതിനെ ഒന്ന് കയ്യില്‍ കിട്ടാന്‍ തന്നെ ബുദ്ധിമുട്ടാണ്. ഇനിയിപ്പൊ കിട്ടിയാലൊ എത്ര തല്ലിയാലും ചാകില്ല. ഇതിന്റെ കാരണമെന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ..?
എന്നാലിതാ ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ നാഷണല്‍ അക്കാഡമി ഓഫ് സയന്‍സിലെ രണ്ട് വിദ്യാര്‍ഥികള്‍. രസകരമായ ഈ സര്‍വേയ്ക്ക് നേതൃത്വം കൊടുത്തത് റോബോര്‍ട്ട് ഫുള്‍,കൌശിക് ജയറാം എന്നിവരാണ്.
പാറ്റകളുടെ ശരീരത്തിനു പുറംഭാഗത്തുള്ള പ്രത്യേകതരം ആവരണമാണ് ഇവയെ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുന്നത്. കൂടാതെ ശരീരത്തിലെ കോശങ്ങള്‍ക്ക് ആവശ്യാനുസരണം ചുരുങ്ങുവാനും കഴിയും. അതുകൊണ്ടുതന്നെ പാറ്റകള്‍ക്ക് ചെറിയ ദ്വാരങ്ങളിലൂടെ എളുപ്പത്തില്‍ കടക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാറ്റയുടെ ശരീരത്തില്‍ ധാരാളം ഊര്‍ജവും ഉല്‍പ്പാദിപ്പിക്കപ്പെടുന്നതായി ഇവരുടെ പഠനത്തില്‍ കണ്ടെത്തി.