ഡാം തകര്‍ന്നു, 20 മരണം, ദുരന്തം വ്യാപിക്കുന്നു

ശനി, 7 നവം‌ബര്‍ 2015 (11:26 IST)
ബ്രസീലില്‍ ഡാം തകര്‍ന്ന് 20 പേര്‍ മരിച്ചു. മലിനജലം സംഭരിക്കാനുള്ള കൂറ്റന്‍ ഡാമാണ് തകര്‍ന്നത്. ഇരുമ്പയിര്‍ ഖനിയില്‍ നിന്നുള്ള മലിന ജലം ശേഖരിക്കാനുള്ള ഡാമായിരുന്നു ഇത്. ഡാം തകര്‍ന്ന സ്ഥലവും സമീപപ്രദേശങ്ങളും വെള്ളത്തിനടിയിലായി. 
 
ഇരുമ്പയിര്‍ കലര്‍ന്ന മലിന ജലമായതിനാല്‍ ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്. സമീപപ്രദേശങ്ങളില്‍ പുഴകളില്‍ മലിനജലം കലര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ ജനങ്ങളെ ഒഴിപ്പിക്കുകയാണ്. 
 
യഥാര്‍ത്ഥ നാശനഷ്ടത്തിന്‍റെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഒട്ടേറെ പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സമാര്‍കോയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഇരുമ്പയിര്‍ ഖനി.

വെബ്ദുനിയ വായിക്കുക