1984 ല്‍ തന്നെ പാകിസ്ഥാന്‍ പൂര്‍ണ്ണ ആണവശക്തിയായി മാറേണ്ടതായിരുന്നു. എന്നാല്‍, അന്നത്തെ പാക് പ്രസിഡന്റ് ജനറല്‍ സിയാവുള്‍ ഹക്ക് എതിര്‍ത്തതിനെ തുടര്‍ന്നാണ് പദ്ധതി നീട്ടിവച്ചത്. ലോകരാജ്യങ്ങള്‍ ഇടപെടുമെന്ന ഭയമായിരുന്നു അദ്ദേഹത്തിന്‍. ഇതില്‍ ഇപ്പോള്‍ കടുത്ത നിരാശയുണ്ട്. തന്റെ പരിശ്രമംകൊണ്ട് മാത്രമാണ് പാകിസ്ഥാന്‍ ആണവ ശക്തിയായി വളര്‍ന്നത്. വര്‍ഷങ്ങള്‍നീണ്ട പ്രവര്‍ത്തനത്തിനിടെ നിരവധി എതിര്‍പ്പുകളും അവഗണനയും തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ടെന്നും അബ്ദുള്‍ ഖദീര്‍ ഖാന്‍ വ്യക്തമാക്കി.