ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയയില്‍ ഹോട്ടലില്‍ ഭീകരാക്രമണം. വിദേശികള്‍ താമസിക്കുന്ന ആഡംബര ഹോട്ടലില്‍ ആയിരുന്നു ഭീകരാക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ അഞ്ചു വിദേശികള്‍ അടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ടു.
മധ്യ ട്രിപ്പോളിയയിലെ കൊറിന്തിയ ഹോട്ടലില്‍ ആണ് ഭീകരാക്രമണം ഉണ്ടായത്. ഹോട്ടലിലേക്ക് നാല് ആയുധധാരികള്‍ ഇരച്ചു കയറുകയും വെടിയുതിര്‍ക്കുകയും ചെയ്തു. കാര്‍ബോംബ് സ്ഫോടനവും നടത്തി. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ ഹോട്ടലിലെ കാവല്ക്കാര് ആയിരുന്നു.
അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ട വിദേശികളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്രിപ്പോളി ശാഖ ട്വിറ്ററില്‍ വ്യക്തമാക്കി. ഭീകരാക്രമണത്തെ തുടര്‍ന്ന് സുരക്ഷാസേന ഹോട്ടല്‍ വളഞ്ഞു.