ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല: മാപ്പു പറയുന്നയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍

ബുധന്‍, 25 മെയ് 2016 (14:53 IST)
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ മാപ്പു ചോദിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്നും കാമറൂണ്‍ വ്യക്തമാക്കി.
 
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1919ല്‍ പഞ്ചാബിലെ ജാലയന്‍വാലാബാഗില്‍ സമ്മേളിച്ച ജനക്കൂട്ടത്തിന് നേരെയാണ് ബ്രിട്ടീഷ് പട്ടാളം വെടിയുതിര്‍ത്തത്. 400പേര്‍ കൊല്ലപ്പെട്ടെന്ന് ബ്രിട്ടീഷ് അധികൃതര്‍ പറയുമ്പോഴും ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് ഇന്ത്യ നല്‍കുന്ന കണക്കുകള്‍ പറയുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക