ജപ്പാന്റെ ആണവമാലിന്യങ്ങള്‍ ചൈനയില്‍ പിടികൂടി

ബുധന്‍, 6 ജൂണ്‍ 2012 (10:23 IST)
PRO
PRO
ജപ്പാനില്‍ നിന്നു കയറ്റി അയച്ച ആണവ മാലിന്യങ്ങള്‍ ചൈനീസ് കസ്റ്റംസ് അധികൃതര്‍ പിടികൂടി. ചൈനയുടെ കിഴക്കന്‍ നഗരമായ നിന്‍ഗ്ബോ തുറമുഖത്തു നിന്നാണ് 1127 ടണ്‍ ആണവ മാലിന്യങ്ങള്‍ പിടികൂടിയത്. റീസൈക്കിള്‍ മെറ്റല്‍ കമ്പനിയാണ് ഇത് ഇറക്കുമതി ചെയ്തത്.

മനുഷ്യനും പരിസ്ഥിതിക്കും ഗുരുതരപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മാരകമായ ഗാമ വികിരണങ്ങളാണ് ഈ മാലിന്യങ്ങള്‍ പുറത്തുവിടുന്നത്. സീസിയം-137 റേഡിയൊ ആക്റ്റീവ് ഐസോടോപ്പ് ആണ് ഇതില്‍ അടങ്ങിലുള്ളത്. മാലിന്യങ്ങള്‍ ജപ്പാനിലേക്ക് തിരിച്ചയയ്ക്കുമെന്നു ചൈന അറിയിച്ചു.

2011 മാര്‍ച്ചിലെ ജപ്പാന്‍ സുനാമിക്കും ആണവ ദുരന്തത്തിനും ശേഷം 8544 ടണ്‍ ആണവ മാലിന്യങ്ങളാണ് ചൈനയില്‍ നിന്ന് പിടികൂടിയത്.

വെബ്ദുനിയ വായിക്കുക