ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്

ശനി, 19 ജൂലൈ 2008 (10:49 IST)
വടക്ക് കിഴക്കന്‍ ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്. ഹോന്‍ഷുവിന് കിഴക്കന്‍ തീരത്ത് ഭൂചലനം ഉണ്ടായതിനെ തുടര്‍ന്നാണിത്.

റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. ഭൂചലനത്തില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായതായി വിവരമൊന്നുമില്ല.

ഫുകുഷിമയ്ക്ക് സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ജൂണ്‍ 14 ഇവിടെ ഉണ്ടായ ഭൂകമ്പത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു.

ജപ്പാനില്‍ ഭൂചലനങ്ങള്‍ സാധരണമാണ്. ഭൂകമ്പസാദ്ധ്യത ഉള്ള മേഖലയിലാണ് രാജ്യം സ്ഥിതി ചെയ്യുന്നത് എന്നതാണ് കാരണം. ലോകത്തുണ്ടാകുന്ന ഭൂചലനങ്ങളില്‍ 20 ശതമാനവും ജപ്പാനിലാണ് ഉണ്ടാകുന്നത്.

വെബ്ദുനിയ വായിക്കുക