ചൈന ബാറില്‍ തീപിടുത്തം; 15 മരണം

ഞായര്‍, 1 ഫെബ്രുവരി 2009 (11:46 IST)
ചൈനയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ ഫൂജിയാനിലെ ഒരു ബാറില്‍ ശനിയാഴ്ച അര്‍ധ രാത്രിയുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു.

ഒരു ജന്മദിനാഘോഷത്തിനിടെയാണ് തീപിടുത്തമുണ്ടായതെന്ന് ചൈനയില്‍ നിന്നുള്ള ഒരു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ വെടിക്കെട്ടിനിടെ ബാറിന്‍റെ മേല്‍ക്കൂരയ്ക്ക് തീപിടിക്കുകയായിരുന്നു.

പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. തീ പെട്ടെന്ന് പടര്‍ന്നതിനാല്‍ ബാറിനുള്ളിലുള്ളവര്‍ക്ക് പെട്ടെന്ന് രക്ഷപ്പെടാനായില്ലെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

വെബ്ദുനിയ വായിക്കുക