ചൈനീസ് പരക്കുന്നു ‘റോമനില്‍’

ചൊവ്വ, 12 ഫെബ്രുവരി 2008 (10:21 IST)
ചൈന സര്‍ക്കാര്‍ ഇപ്പോള്‍ ഒരു വിശ്രമമില്ലാത്ത പ്രയത്നത്തിലാണ്-ഭാഷ ആവുന്നിടത്തോളം പ്രചരിപ്പിക്കുക. ബീജിംഗ് ഒളിമ്പിക്സ് എന്ന ലോക വേദി കൈയ്യില്‍ വന്നത് പരമാവധി ഈ ഉപയോഗത്തിനായി ചൂഷണം ചെയ്യാനാണ് സര്‍ക്കാരിന്‍റെ തീരുമാനം.

ചൈനീസ് ഭാഷ എങ്ങനെ മറ്റുരാജ്യക്കാരെ പഠിപ്പിക്കും? ഇതോര്‍ത്ത് സര്‍ക്കാരിന് കുഴങ്ങേണ്ടി വരില്ല. കാരണം, ചൈനീസ് ഭാഷ റോമന്‍ അക്ഷരങ്ങളില്‍ ‘ഹന്യു പിന്‍‌യിന്‍’ എന്ന ഉച്ചാരണ സംവിധാനത്തിലൂടെ വളരെ പണ്ടേ ചൈനയില്‍ പ്രചാരത്തിലുണ്ട്.

പിന്‍‌യിന്‍റെ ആദ്യ പഠന സഹായി 1958 ല്‍ സര്‍ക്കാരിന്‍റെ അനുവാദത്തോടെ പുറത്തിറങ്ങി. ആദ്യം പ്രൈമറി ക്ലാസുകളില്‍ അക്ഷരം പഠിക്കാനുള്ള സഹായി ആയിരുന്ന ഈ സംവിധാനം ഇപ്പോള്‍ ചൈനയില്‍ വാര്‍ത്തകളിലും പരസ്യങ്ങളിലും എന്തിനേറെ ഔദ്യോഗിക എഴുത്തു കുത്തുകളില്‍ പോലും സ്ഥാനം നേടിക്കഴിഞ്ഞിരിക്കുകയാണ്.

ഭാഷാപ്രചരണം ലക്‍ഷ്യമായിക്കഴിഞ്ഞ സ്ഥിതിക്ക് ഒളിമ്പിക് ചിഹ്നത്തിന്‍റെ പേരിനും ചൈന മാറ്റം വരുത്തി. “നേരത്തെ ഫ്രണ്ട്‌ലിസ്” എന്ന പേരില്‍ പുറത്തിറക്കാനിരുന്ന ബീജിംഗ് ഒളിമ്പിക് ചിഹ്നത്തിന് ഇപ്പോള്‍ “ഫുവ” എന്നാണ് പേര്. ഇത് ചൈനക്കാര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

ഭാഷാ, സസ്കാര പ്രചാരണത്തിന് ചൈന സര്‍ക്കാര്‍ മുമ്പെങ്ങുമില്ലാത്ത ഊന്നലാണ് ഇപ്പോള്‍ നല്‍കുന്നത്. ഫ്രാന്‍സ് മിക്ക ലോക രാജ്യങ്ങളിലും ഇതിനായി “അലയന്‍സ് ഫ്രാന്‍‌കൈസ്” തുറന്നിട്ടുണ്ട്. ഇതിന് സമാനമായ ചൈനയുടെ “കണ്‍‌ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റൂട്ട്” 66 ലോകരാജ്യങ്ങളില്‍ 226 കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക