ചൈനീസ് കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു

വെള്ളി, 6 ഏപ്രില്‍ 2012 (20:35 IST)
PRO
PRO
ചൈനീസ്‌ ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഇറാന്‍ തുറമുഖമായ ഛബാഹാറിന്‌ സമീപത്ത്‌വെച്ചാണ്‌ കപ്പല്‍ തട്ടിയെടുത്തത്‌. കപ്പലിലെ ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചോ മറ്റു വിവരങ്ങളൊ ലഭ്യമല്ല.

കപ്പല്‍ തിരിച്ചുപിടിക്കാനുള്ള അടിയന്തര നടപടികള്‍ ഇറാനുമായി ബന്ധപ്പെട്ട്‌ ഇറാനിലെ ചൈനീസ്‌ എംബസി സ്വീകരിച്ചുവരുന്നതായി വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട്‌ ചെയ്തു.

കൊള്ളക്കാര്‍ ഏത്‌ മേഖലയില്‍ നിന്നുള്ളവരാണെന്നും വ്യക്തമായിട്ടില്ല.

വെബ്ദുനിയ വായിക്കുക