കഴിഞ്ഞ വര്‍ഷം ടിബറ്റിലെ പ്രതിഷേധക്കാര്‍ക്കുമേല്‍ ചൈന നടത്തിയത് മൃഗീയമായ അടിച്ചമര്‍ത്തല്‍ ആണെന്ന് ദലൈലാമ. ടിബറ്റിന്‍റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്‍റെ അമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടത്തിയ പ്രഭാഷണത്തിലാണ് ചൈനയ്ക്കെതിരെ ദലൈലാമ വിമര്‍ശനം അഴിച്ചുവിട്ടത്.
ടിബറ്റന്‍ സംസ്കാരവും വ്യക്തിത്വവും സര്‍വനാശത്തിന്‍റെ വക്കിലാണ്. മരണം വിധിക്കപ്പെട്ട കുറ്റവാളികളായാണ് ടിബറ്റന്‍ ജനതയെ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍, ദലൈലാമ രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ചൈന ആരോപിച്ചു. ആരോപണങ്ങള്‍ ദലൈലാമ നിഷേധിച്ചു. ടിബറ്റിന്‍റെ ബുദ്ധ സംസ്കാരം സംരക്ഷിക്കാന്‍ പ്രദേശത്തിന് സ്വയംഭരണാവകാശം നല്‍കണമെന്നും ആവശ്യപ്പെട്ടു.