ചൈനയില്‍ ശക്തമായ ഭൂചലനം; 24 പേര്‍ക്ക് പരുക്ക്

ശനി, 30 ജൂണ്‍ 2012 (14:45 IST)
PRO
PRO
ചൈനയില്‍ സിന്‍ജിയാങ് പ്രദേശത്ത് ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. 24 പേര്‍ക്ക് പരുക്കേറ്റു.

ഭൂചലനത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതിബന്ധം താറുമാറാവുകയും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അനേകം കന്നുകാലികള്‍ ചത്തൊടുങ്ങി.

ഹേജിംഗ്, സിന്യുവാന്‍ പ്രദേശങ്ങളുടെ മലയോരമേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക