ചൈനയില്‍ ഭൂചലനം: നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തിങ്കള്‍, 28 മെയ് 2012 (11:50 IST)
PRO
PRO
ചൈനയുടെ വടക്കന്‍ മേഖലയായ ഹേബീ പ്രവിശ്യയില്‍ ഭൂചലനം. തലസ്ഥാനമായ ബെയ്ജിംഗിലും ഭൂചലനം‌ അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്‌. എന്നാല്‍ നാശ നഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ടാംഗ്സാന്‍ നഗരത്തിന്റെയും ഹേബീയിലെ ലുവാന്‍സിയാന്‍ കൗണ്ടിയുടെയും അതിര്‍ത്തിമേഖലയില്‍ എട്ടു കിലോമീറ്റര്‍ ആഴത്തിലാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ടാംഗ്സാനില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള വന്‍ നഗരങ്ങളായ ബെയ്ജിംഗിലും ടിയാന്‍ജിയാനിലും പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ബെയ്ജിംഗില്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായി പറയപ്പെടുന്നു.

വെബ്ദുനിയ വായിക്കുക