ഗര്‍ഭിണിയായ 15കാരി ഹൃദയാഘാതം മൂലം മരിച്ചു

വ്യാഴം, 20 ജനുവരി 2011 (14:23 IST)
PRO
ബ്രിട്ടനില്‍ ഗര്‍ഭിണിയായ 15കാരി മരിച്ചു. മരണകാരണം ഹൃദയാഘാതമാണെന്ന് റിപ്പോര്‍ട്ട്. ചതാം വനിതാ ഗ്രാമര്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ലിയ ലാ റോഷെയാണ് മരിച്ചത്. റോഷയുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞും മരിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശാരീരികസ്ഥിതി മോശമായതിനെ തുടര്‍ന്ന് കെന്‍റിലെ ഗില്ലിംഗ്‌ഹാമില്‍ മെഡ്‌വേ മാരിടൈം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ റോഷെ വീട്ടില്‍ വച്ചുതന്നെ മരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹൃദയാഘാതമാണോ പനിയാണോ മരണകാരണമെന്ന് അറിവായിട്ടില്ല. 15കാരിക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കുറവാണ്. അടുത്തിടെ റോഷെയ്ക്ക് കടുത്ത പനി ബാധിച്ചിരുന്നു.

റോഷെയുടെ കുഞ്ഞിന്‍റെ അച്ഛന്‍ കാമുകനായ ടോം ലീഡ്ബെറ്ററാണ്. മരിക്കുമ്പോള്‍ റോഷെ ഏഴര മാസം ഗര്‍ഭിണിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഷെയുടെ ഉദരത്തിലുണ്ടായിരുന്നത് പെണ്‍കുഞ്ഞായിരുന്നെന്ന് സൂചനയുണ്ട്. കുഞ്ഞിന് ‘തിയ’ എന്ന് പേരിടാനാണ് റോഷെ തീരുമാനിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക