ഖുറാന്‍ കത്തിച്ചതിന്റെ പേരില്‍ കലാപം: 15 മരണം

വെള്ളി, 24 ഫെബ്രുവരി 2012 (10:29 IST)
വിശുദ്ധ ഖുറാന്‍ കത്തിച്ചതിനെതിരെ അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധം ആളിപ്പടരുന്നു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

നാറ്റോ സൈനിക ആസ്ഥാനത്ത് ഖുറാന്‍ കത്തിച്ചതിനെതിരെ ചൊവ്വാഴ്ചയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അതിപ്പോള്‍ രാജ്യം മുഴുവന്‍ പടര്‍ന്നുപിടിക്കുകയാണ്. കത്തിച്ച ഖുറാന്റെ കോപ്പിയുമായി ആളുകള്‍ പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അഫ്ഗാന്‍ തൊഴിലാളികളാണ് ബാഗ്രാമിലെ നാറ്റോയുടെ വ്യോമസേനാ താവളത്തില്‍ നിന്ന് കത്തിച്ച ഖുറാന്‍ കോപ്പികള്‍ കണ്ടെടുത്തത്. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ മാപ്പ് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക