കോടതിയല‌ക്‍ഷ്യം: ഗിലാനി സുപ്രീംകോടതിയില്‍ നേരിട്ടെത്തണം

Webdunia
വ്യാഴം, 2 ഫെബ്രുവരി 2012 (17:17 IST)
PRO
PRO
പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി നേരിട്ട്‌ ഹാജരാകണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കോടതിയലക്‍ഷ്യക്കേസിലാണ് ഗിലാനിയോട് ഹാജരാകാ‍ന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 13-നാണ് ഹാജരാകേണ്ടത്.

പ്രസിഡന്റ്‌ അസിഫ്‌ അലി സര്‍ദാരി ഉള്‍പ്പെട്ട അഴിമതിക്കേസില്‍ നടപടിയെടുക്കാന്‍ വൈകിയതാണ്‌ കോടതിയലക്‍ഷ്യക്കേസിലേക്ക് നയിച്ചത്. കേസില്‍ ഗിലാനി ഒരിക്കല്‍ നേരിട്ട് ഹാജരാവുകയും ചെയ്തിരുന്നു.