കൂടംകുളം ആണവനിലയം അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ്!

ബുധന്‍, 27 മാര്‍ച്ച് 2013 (17:02 IST)
PRO
PRO
കൂടംകുളം ആണവനിലയം അടുത്തമാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഉറപ്പ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിനുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയത്. ഡര്‍ബനില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.

കൂടംകുളത്തെ ആദ്യ റിയാക്ടറാണ് അടുത്തമാസം പ്രവര്‍ത്തനം തുടങ്ങുക. ആറു റിയാക്ടറുകള്‍ സ്ഥാപിക്കുമെന്നാണ് റഷ്യയുമായുള്ള കരാര്‍. ആയിരം മെഗാവാട്ട് ശേഷിയുള്ളതാണ് ആദ്യറിയാക്ടര്‍. മറ്റു രണ്ടു റിയാക്ടറുകളുടെ കാര്യത്തില്‍ ആഭ്യന്തരാനുമതി ലഭിച്ചിട്ടുണ്ടെന്നും കരാര്‍ ഒപ്പിടുന്ന മുറയ്ക്ക് നിര്‍മാണം തുടങ്ങാമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

രണ്ട് റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് ആഭ്യന്തരമായി തീരുമാനമെടുത്തത്. നാല് ശതമാനം പലിശ നിരക്കിലാണ് റഷ്യ സാമ്പത്തിക സഹായം നല്‍കുന്നത്. എന്നാല്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പതിനെട്ടോളം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് സമര സമിതിയുടെ പരാതി.

വെബ്ദുനിയ വായിക്കുക