കുട്ടികളെ ചുംബിച്ച് സ്നേഹ ആശംസകളുമായി മാര്‍പാപ്പയുടെ സന്ദര്‍ശനം
ബുധന്‍, 24 ജൂലൈ 2013 (21:01 IST)
PRO
ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബ്രസീലില്‍ എത്തിയ മാര്‍പാപ്പയ്ക്ക് രാജകീയ വരവേല്‍പ്പ്. പാപ്പയായതിനുശേഷം ആദ്യമായാണ് മാര്‍പാപ്പ ഒരു വിദേശരാജ്യത്ത് എത്തിയത്.
ശക്തമായ സുരക്ഷാസന്നാഹമാണ് മാര്‍പാപ്പയ്ക്കായി രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. വിമാനത്തില്‍ നിന്നും പുറത്തിറങ്ങിയ അദ്ദേഹം ആദ്യം കാറിലും പിന്നീട് തുറന്ന ജീപ്പിലുമാണ് സഞ്ചരിച്ചത്.
പാപ്പ ജനങ്ങളെ കൈവീശിയും കുട്ടികളെ ചുംബിച്ചും സ്നേഹം പ്രകടിപ്പിച്ചു. അതീവസുരക്ഷയുള്ള പോപ്പ്‌മൊബൈല്‍ വാഹനം ഉപേക്ഷിച്ചിരുന്നു.
PRO
പാപ്പ നീണാള്‍ വാഴട്ടെയെന്നാശംസിച്ച ജനക്കൂട്ടം അര്‍ജന്‍റീനയുടെയും മറ്റ് രാജ്യങ്ങളുടെയും പതാകയുമേന്തിയിരുന്നു. 'ഇവിടെ വരുന്നതിനും നിങ്ങളോടൊപ്പം ചെലവഴിക്കുന്നതിനും ഞാന്‍ അനുവാദം ചോദിക്കുന്നു.
എന്റെ കൈയില്‍ സ്വര്‍ണമോ വെള്ളിയോ ഇല്ല. എന്നാല്‍ എനിക്കു നല്‍കപ്പെട്ട ഏറ്റവും വിലപ്പെട്ടതുമായാണ് ഞാനെത്തിയിരിക്കുന്നത്, യേശുവാണത്' പാപ്പ പറഞ്ഞു. ചൊവ്വാഴ്ചയാരംഭിക്കുന്ന ലോകയുവജന സമ്മേളനത്തില്‍ ഏകദേശം 15 ലക്ഷം യുവജനങ്ങളാണ് പങ്കെടുക്കുന്നത്.
തൊഴിലില്ലാത്ത തലമുറ എന്ന അപകടകരമായ അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അഭിപ്രായപ്പെട്ടിരുന്നു.