ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ബൈക്കിന്റെയും കാറിന്റെയും വേഗതയില്‍ കുതിക്കുന്ന സൈക്കിള്‍, സ്വപ്നമല്ല ഇങ്ങനെ ഒരു സൈക്കിള്‍ യാഥാര്‍ത്ഥ്യമാകുകയാണ്. പ്രമുഖ വാഹനനിര്‍മാതാക്കളായ ഓഡിയാണ് മണിക്കൂറില്‍ 80 കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കാവുന്ന ‘ഇ-ബൈക്ക്’ നിര്‍മ്മിക്കുന്നത്.
മോട്ടോര്‍ റെയ്സിംഗിന്റെ തത്വങ്ങള്‍ ഉപയോഗിച്ചാണ് ഓഡിയുടെ ‘ഇ-ബൈക്ക്’ നിര്‍മ്മിക്കുന്നത്. കാല് കഴയ്ക്കുമ്പോള്‍ ചവിട്ടല്‍ നിര്‍ത്താന്‍ സാധിക്കും എന്നത് ഈ സൈക്കിളിന്റെ പ്രത്യേകതയാണ്. കാലുകള്‍ സ്വസ്ഥമായി ഇലക്ട്രോണിക് മോട്ടറില്‍ വച്ച് ഇ-ബൈക്ക് ഓടിക്കാം.
സൈക്കിളില്‍ യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതി തെരഞ്ഞെടുക്കാം. ഒന്നുകില്‍ മസില്‍ പവര്‍ ഉപയോഗിച്ച് ചവിട്ടാം, അല്ലെങ്കില്‍ ഇലക്ടോണിക് മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. അതുമല്ലെങ്കില്‍ മോട്ടോറിന്റെ സഹായത്തോടെ ചവിട്ടുകയുമാവാം.