കാമുകന്‍ വഞ്ചിച്ചതില്‍ മനം‌നൊന്ത് യുവതി ലോകം ചുറ്റി സഞ്ചരിച്ച് അപരിചതരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; പിന്നീട് യുവതിക്ക് സംഭവിച്ചത്?

വെള്ളി, 3 ജൂണ്‍ 2016 (17:52 IST)
കാമുകന്‍ വഞ്ചിച്ചതില്‍ മനം‌നൊന്ത് യുവതി ലോകം ചുറ്റി സഞ്ചരിച്ച് അപരിചിതരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ലോറ ജെയ്ന്‍ വില്യംസ് (30) എന്ന ഡെര്‍ബി സ്വദേശിനിയായ യുവതിയാണ് വ്യത്യസ്തമായ രീതിയില്‍ കാമുകനോട് പ്രതികാരംവീട്ടിയത്. 
 
ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ലോറയുടെ കാമുകന്‍ ലോറയുടെ സുഹൃത്തിനെ വിവാഹം കഴിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ലോറ ലോകം ചുറ്റാനിറങ്ങിയത്. ഇതിനോടകംതന്നെ 
പാരീസ്, ഡെട്രോയിറ്റ്, ഇറ്റലി, ബാലി തുടങ്ങി നിരവധി രാജ്യങ്ങള്‍ ലോറ സന്ദര്‍ശിച്ചു കഴിഞ്ഞു. ഇവിടങ്ങളില്‍ പരിചയപ്പെട്ട നിരവധി ആള്‍ക്കാരുമായി ലോറ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.
 
നുറുകണക്കിന് പുരുഷന്‍മാരുമായി കിടക്ക പങ്കിട്ടതിന് പുറമെ ഒരു സ്ത്രീയുമായും ലോറ സ്വവര്‍ഗരതിയിലേര്‍പ്പെട്ടു. എന്നാല്‍ ലോറയുടെ യാത്രയ്ക്ക് പ്രതീക്ഷിക്കാത്ത ഒരു അവസാനമാണ് സംഭവിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇറ്റലിയിലെ ഒരു കന്യാസ്ത്രീ മഠത്തില്‍ അഭയം തേടിയിരിക്കുകയാണ് ലോറ. തന്റെ നൂറോളം ലൈംഗിക ബന്ധങ്ങളുടെ അനുഭവം ഉള്‍ക്കൊള്ളിച്ച് ഒരു പുസ്തകം കൂടി എഴുതിക്കഴിഞ്ഞു ലോറ ഇപ്പോള്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക