കാപ്പിയും കരച്ചിലുമായി എന്താണ് ബന്ധമെന്നാവും മിക്കവരും ചിന്തിക്കുക. കരച്ചിലുമായി മാത്രമല്ല ചിരി തുടങ്ങി എല്ലാവികാര പ്രകടനവും കാപ്പി കുടിച്ചാല്‍ ഉണ്ടാവുമെന്നാണ് ലണ്ടന്‍കാരിയായ ജാസ്മിന്‍ തെളിയിച്ചത്.
ജാസ്മിന്‍ ശാസ്ത്രജ്ഞയൊ ഗവേഷണ വിദ്യാര്‍ത്ഥിയോ ഒന്നുമല്ല. സാധാരക്കാരി. അച്ഛനെ സഹായിക്കാന്‍ ബേക്കറിയില്‍ എത്തിയതാണ് അബദ്ധമായത്. ജോലിചെയ്യുന്നതിനിടയില്‍ കുറെ അധികം കാപ്പി അകത്താക്കിയത് പ്രശ്നമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ!
ഏഴ് കപ്പ് കടുപ്പമുള്ള കാപ്പി അകത്താക്കിയ ജാസ്മിന് പിന്നൊന്നും ഓര്‍മ്മയില്ല! കടയില്‍ വന്നവരുടെ മുമ്പില്‍ അവള്‍ കരഞ്ഞു, ചിരിച്ചു, ദ്വേഷ്യപ്പെട്ടു. എന്തായാലും ഭാഗ്യത്തിന് ആ സമയത്ത് തന്നെ അവരുടെ ബന്ധു കടയിലെത്തിയത് ഭാഗ്യമായി.
സംഗതി വഷളാവുന്നു എന്ന് കണ്ട ബന്ധു ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ജാസ്മിനെ ആശുപത്രിയിലാക്കി. പരിശോധന കഴിച്ച ഡോക്ടര്‍മാര്‍ കഫീന്‍റെ അമിത ഉപയോഗമാണ് ഈ സ്വഭാവ മാറ്റത്തിന് കാരണമായതെന്ന് വെളിപ്പെടുത്തിയതോടെയാണ് അയാള്‍ക്ക് ആശ്വാസമായത്.
മണിക്കൂറുകള്‍ക്ക് ശേഷം സാധാരണ നിലയിലെത്തിയ ജാസ്മിന്‍ മറ്റുള്ളവരെ ഉപദേശിക്കുന്നു-കാപ്പി അധികമാവരുത്!