അതിപ്രാചീന കാലത്ത് അപ്രത്യക്ഷമായ ഭൂഖണ്ഡത്തിന്റെ അവശിഷ്ടങ്ങള്‍ ശാസ്ത്രജ്ഞര്‍ കടലിന്റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തി. ഇന്ത്യയ്ക്കും മെഡഗാസ്കറിനും ഇടയില്‍, ലാവയില്‍ പൊതിഞ്ഞ നിലയില്‍ ആണ് കിടക്കുന്നത്. 60 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് വേര്‍പെട്ട് പോയത് എന്നാണ് കരുതപ്പെടുന്നത്.
തുണ്ട് ഭൂഖണ്ഡം മൌറീഷ്യ എന്നാണ് അറിയപ്പെടുന്നത്. മെഡഗാസ്കറും ഇന്ത്യയും വേര്‍പെട്ടുപോയപ്പോള്‍ അതില്‍ ഒരു ഭാഗം താഴേക്ക് പോയി ലാവയ്ക്കുള്ളില്‍ മറയുകയായിരുന്നു. ഇങ്ങനെയുള്ള മൈക്രോ-ഭൂഖണ്ഡങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് നേച്ചര്‍ ജിയോസയന്‍സ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരത്തില്‍ ഭൂഖണ്ഡത്തില്‍ നിന്ന് വേര്‍പെട്ട ഭാഗമാണ് സീഷല്‍സ് ദ്വീപുകള്‍.