നവജാതശിശുവിനെ കൊലപ്പെടുത്തിയ മാതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നോര്‍ത്ത് കരോലിനയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. അയിഷിയാ മേരി പച്ചേക്കോ എന്ന 22 കാരിയാണ് കരച്ചില്‍ നിര്‍ത്തുന്നില്ല എന്ന കാരണത്താല്‍ പിറന്ന് ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊന്നുകളഞ്ഞത്. കുഞ്ഞിനെ നെഞ്ചിനോട് ചേര്‍ത്ത്‌വെച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.