കന്യകയല്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ആദ്യരാത്രിയില്‍ ഭാര്യയെ കൊലപ്പെടുത്തി

വെള്ളി, 8 ഏപ്രില്‍ 2016 (13:48 IST)
വിവാഹ രാത്രിയില്‍ ഭാര്യ കന്യകയല്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ജാക്കോബാബാദിലാണ് സംഭവം നടന്നത്. ഇരുപത്തിയെട്ടുകാരനായ ഖലന്ദര്‍ ബക്ഷ് കോക്കര്‍ എന്ന യുവാവാണ് വിവാഹ ദിനത്തില്‍ തന്നെ ഖന്‍സാദി ലാഷാരിയെന്ന യുവതിയെ സല്‍വാര്‍ കമ്മീസിന്റെ ചരട് കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയത്.
 
കല്യാണ ചടങ്ങുകള്‍ കഴിയുന്നതു വരെ യാതൊരു വിധത്തിലുമുള്ള പ്രശ്‌നങ്ങളും ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എന്നാല്‍ ആദ്യരാത്രിയില്‍ ഇത്തരമൊരു സംഭവം നടക്കുമെന്ന് ആരും കരുതിയിരുന്നില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. കോക്കറിനും അയാളുടെ നാലു സഹോദരന്മാര്‍ക്കുമെതിരെ പൊലീസ് എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
സംഭവത്തിനു ശേഷം കോക്കര്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കോക്കറിനു സംശയ രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക