ഓഫീ‍സില്‍നിന്നും പേനയും പേപ്പറും വീട്ടിലേക്കെടുത്താല്‍ കോടതി കയറേണ്ടിവരും

തിങ്കള്‍, 23 ഡിസം‌ബര്‍ 2013 (12:17 IST)
PRO
ഓഫീസിലെ പേപ്പറും പേനയും മറ്റും സ്വന്തം ആവശ്യത്തിന് എടുത്താല്‍ ഓര്‍ക്കുക ഇതെല്ലാം മതാചാരങ്ങള്‍ക്ക് എതിരാണ് കൂടാതെ കോടതിയും കയറേണ്ടിവരും. ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഫത്‌വ പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഫിസ് സൗകര്യം വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ഇതോടെ നിയമപരമായി തെറ്റാകുകയും ഉടമക്ക് ജീവനക്കാരനെതിരെ കോടതിയില്‍ പോകാന്‍ കഴിയുകയും ചെയ്തു.

ഓഫിസ് സ്റ്റേഷനറി എന്നത് ഉടമയുടെതാണ്. ഇത് ജീവനക്കാര്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്കു ഉപയോഗിക്കുന്നത് തെറ്റാണെന്നും ഗ്രാന്‍ഡ് മുഫ്തി ഡോ അലി മുഹമ്മദ് മഷേല്‍ അറിയിച്ചു.

ഉടമയില്‍ നിന്നും അനുമതി വാങ്ങിയതിനുശേഷമാണ് ഇവ ഉപയോഗിക്കുന്നതെങ്കില്‍ തെറ്റില്ല പക്ഷേ പരിമിതമായ രീതിയില്‍ മാത്രമേ ഉപയോഗിക്കാനാകൂ. സ്വകാര്യ ഓഫിസുകളിലെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് സംശയങ്ങളാണ് പൊതുജനങ്ങളില്‍ നിന്നുണ്ടായിരുന്നത്. ഇതില്‍ സുപ്രധാനമായ ഒന്നിന്റെ തീരുമാനമാണ് പുറത്തുവന്നിട്ടുള്ളത്.


വെബ്ദുനിയ വായിക്കുക