ഒളിമ്പിക്സ്: അല്‍‌ ഖ്വയിദ സൈനൈഡ് ആക്രമണത്തിനൊരുങ്ങുന്നു?

ചൊവ്വ, 27 മാര്‍ച്ച് 2012 (11:14 IST)
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പ് ബ്രിട്ടനില്‍ തകൃതിയായി പുരോഗമിക്കുകയാണ്. അതേസമയം ഒളിമ്പിക്സ് ലക്‍ഷ്യമിട്ട് ഭീകരര്‍ ആക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഒളിമ്പിക്സിന് സൈനൈഡ് ആക്രമണം നടത്താന്‍ അല്‍‌ ഖ്വയിദ തയ്യാറെടുക്കുന്നു എന്നാണ് സൂചന.

ഒരു വെബ്സൈറ്റിലൂടെയാണ് ഇതേക്കുറിച്ചുള്ള സൂചനങ്ങള്‍ ലഭ്യമായതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനൈഡ് ഒരു ഹാന്‍ഡ് ക്രീമില്‍ മിക്സ് ചെയ്താണ് ആക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഈ മാരകവിഷം ചര്‍മ്മത്തിലൂടെ ഇത് വളരെ പെട്ടെന്ന് ശരീരത്തിനകത്ത് പ്രവേശിക്കും.

ലണ്ടന്‍ ഒളിമ്പിക്സ് 2012 ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 12 വരെയാണ് നടക്കുക.

English Summary: As Britain prepares to host the London Olympics, some fanatics related to the terrorist organisation Al Qaeda seem to be plotting a deadly cyanide poison attack.

വെബ്ദുനിയ വായിക്കുക