ഒരു വീട്ടില്‍ 5 പേര് വെടിയേറ്റ് മരിച്ചു; അക്രമിയെ വധിച്ചു
വ്യാഴം, 25 ഏപ്രില്‍ 2013 (13:55 IST)
PRO
PRO
യുഎസിലെ മധ്യ ഇല്ലിനോയില്‍ അഞ്ചു പേരെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. വെടിവച്ച അക്രമിയെ പൊലീസ് പിന്നീട് ഏറ്റുമുട്ടലില്‍ വധിച്ചു. സ്പ്രിങ്ഫീല്ഡിന് 50 മൈല്‍ പടിഞ്ഞാറാണ് സംഭവം.
രണ്ട് സ്ത്രീകളും രണ്ട് ആണ്‍കുട്ടികളും ഒരു പുരുഷനുമാണ് കൊലപ്പെട്ടത്. ജോണി സിന്‍ക്ലിയര്‍ (65), ഇയാളുടെ കൊച്ചുമകള്‍ ബ്രിട്ടാണി ലുവാര്ക്ക് (22),സുഹൃത്ത് റോയ് റാല്സ്റ്റണ്, സഹോദരങ്ങളായ നൊലാന് റാല്സ്റ്റണ്, ബ്രാഡ്ലി റാല്സ്റ്റണ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ റിക് ഒ സ്മിത്(43) എന്ന ആളെ പൊലീസ് പിന്തുടര്ന്ന് ഏറ്റുമുട്ടലില്‍ വധിച്ചു.
പുലര്‍ച്ചെ വീടിന്റെ പിന്‍വാതില്‍ വഴിയാണ് അക്രമി വീടിനുള്ളില്‍ കടന്നത്. വീടിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടതായി അയല്‍ക്കാര്‍ പറഞ്ഞു. കിടപ്പുമുറികളിലും ഹാളിലുമാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. കൊലയുടെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.