ഒരു വര്‍ഷത്തിന് ശേഷം അഞ്ചുവയസ്സുകാരന് ജയില്‍ മോചനം

ഞായര്‍, 29 ഏപ്രില്‍ 2012 (17:22 IST)
PRO
PRO
അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ബംഗ്ലാദേശില്‍ ജയിലിലടയ്‌ക്കപ്പെട്ട ഇന്ത്യന്‍ ബാലന് മോചനം. ബംഗ്ലാദേശിലുള്ള ബന്ധുക്കളെ കാണാനെത്തിയ അഞ്ചുവയസ്സുകാരന്‍ ആരിഫുളിനെയും മുത്തച്‌ഛന്‍ ഹച്ചിമുദ്ദീന്‍ ഷെയ്‌ക്കിനെയും മുത്തശ്ശി മഫ്രോസയെയും കഴിഞ്ഞ ഏപ്രിലിലായിരുന്നു ബംഗ്ലാദേശ് അതിര്‍ത്തി സേന അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചത്.

പശ്‌ചിമ ബംഗാളിലെ മുറഷിദാ ബാദ്‌ സ്വദേശികളായ ആരിഫുളിനെയും ഹച്ചിമുദ്ദീനെയും മഫ്രോസയെയും 2011 ഏപ്രില്‍ 15 നായിരുന്നു അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ് ജയിലില്‍ അടച്ചത്. രണ്ട്‌ മാസത്തെ തടവിനാണ് ശിക്ഷിച്ചത്. ഒറ്റയ്‌ക്കായിരുന്നു, അഞ്ചുവയസ്സുകാരന്‍ ആരിഫുളിനെ ജയിലിലടച്ചത്‌. 2011 ജൂണില്‍ തടവ്‌ കാലാവധി അവസാനിച്ചെങ്കിലും ഇവരുടെ ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കാന്‍ സമയമെടുത്തതിനാലാണ് മോചനം വൈകിയത്.

തുടര്‍ന്ന് ഇന്ത്യന്‍ അധികൃതരും മനുഷ്യാവകാശ പ്രവര്‍ത്തകരും വിഷയം ഏറ്റെടുത്തതോടെ ഇവരെ മോചിപ്പിക്കാന്‍ ഏപ്രില്‍ 15 ന്‌ ബംഗ്‌ളാദേശ്‌ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കുകയായിരുന്നു. ഇന്ന് ഇവരെ ബംഗ്ലാദേശ് ഇന്ത്യക്ക് കൈമാറും.

വെബ്ദുനിയ വായിക്കുക