ഐഎസ് ഭീകരർ കൊന്നുതള്ളിയ സൈനികരുടെയും കുടുംബാംഗങ്ങളുടെയും ശവക്കുഴികള്‍ കണ്ടെത്തി

തിങ്കള്‍, 6 ജൂണ്‍ 2016 (17:07 IST)
ഇറാഖിലെ ഫലൂജയിൽ ഐഎസ് ഭീകരര്‍ കൊന്ന് കുഴിച്ചുമൂടിയ നൂറിലധികം ശവക്കുഴികള്‍ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഫലൂജയിലെ സാഖ്‍ലാവിയയിലാണ് ശവക്കുഴികള്‍ കണ്ടെത്തിയത്. നാനൂറോളം മൃതദേഹങ്ങൾ ഇതിനകത്തുള്ളതായും ഇത്തരത്തില്‍ കൂടുതല്‍ ശവക്കുഴികള്‍ മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
 
സൈനികരുടേയും അവരുടെ കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. തലയിൽ വെടിയേറ്റ നിലയിലാണ് മൃതദേഹങ്ങളില്‍ പലതും. ഇപ്പോള്‍ കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായുള്ള നടപടികൾ തുടങ്ങിയതായും അധികൃതര്‍ വ്യക്തമാക്കി.
 
2014-15 വർഷങ്ങളിലായി ഫലൂജയിൽ നിന്നും തടവിലാക്കിയ നിരവധി സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും ഭീകരർ വധിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക