ഐഎഇഎയില്‍ നിന്ന് മലേഷ്യന്‍ തലവന്‍ പുറത്ത്

Webdunia
തിങ്കള്‍, 21 ഡിസം‌ബര്‍ 2009 (18:26 IST)
അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്‍റെ മലേഷ്യന്‍ തലവനെ പുറത്താക്കി. ഇറാന്‍റെ ആണവ നടപടികള്‍ക്കെതിരെ ബോര്‍ഡ് കൈക്കൊണ്ട നിലപാടിന് എതിരായി വോട്ടു ചെയ്‌തതിനാണ് മലേഷ്യന്‍ തലവനായ ഡാറ്റുക് മൊഹമ്മദ് അര്‍ഷാദ് ഹുസൈനെ പുറത്താക്കിയത്.

കഴിഞ്ഞയിടെ മാത്രമാണ് മലേഷ്യയെ വോട്ടു ചെയ്യുന്നതിനായി തിരികെ വിളിച്ചത്.

കഴിഞ്ഞ സെപ്‌റ്റംബര്‍ 30ആം തീയതി ഐഎഇഎയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ഇറാനെതിരെ തീരുമാനം കൈക്കൊണ്ടിരുന്നു. കോമിനടുത്തുള്ള ഫോര്‍ദുവില്‍ പുതിയതായി യുറേനിയം സമ്പുഷ്‌ടീകരണ പ്ലാന്‍റ് നിര്‍മ്മിക്കുന്നതിന് ഇറാനെ വിമര്‍ശിച്ചു കൊണ്ട് തീരുമാനം കൈക്കൊണ്ടിരുന്നു. പെട്ടെന്നു തന്നെ ഇതിന്‍റെ നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

ഇരുപത്തിയഞ്ച് അംഗങ്ങള്‍ ഈ തീരുമാനത്തിനെ അനുകൂലിച്ചു കൊണ്ട് വോട്ടു ചെയ്‌തിരുന്നു. മലേഷ്യ തലവനായിരുന്ന സമയത്ത് വെനെസ്വേല, ക്യൂബ എന്നീ രാജ്യങ്ങള്‍ തീരുമാനത്തിനെ എതിര്‍ത്തിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍, ബ്രസീല്‍, ഈജിപ്‌ത്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി എന്നീ രജ്യങ്ങള്‍ നിരാകരിച്ചിരുന്നു. അസെര്‍ബയിജന്‍ റിപ്പബ്ലിക്ക് പ്രതിനിധികള്‍ ഈ വോട്ടെടുപ്പില്‍ ഹാജരായിരുന്നില്ല.