ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് 105 വർഷം തികയുന്നു. 1912 ഏപ്രില്‍ 14 രാത്രിയാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അഗാധതയിലേക്ക് ടൈറ്റാനിക് ആണ്ടു പോയത്. 1522 പേരുടെ ജീവനും കൊണ്ട് അറ്റ്ലാന്റിക് സമുദ്രത്തിന്റെ മടിത്തട്ടിലേക്ക് ടൈറ്റാനിക് നിദ്ര പ്രാപിച്ചപ്പോൾ മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തമായി എഴുതി ചേർക്കുകയാണ് ചെയ്തത്.
712പേരാണ് ആ ദുരന്തത്തിൽ നിന്നും അതിജീവിച്ചത്. ടൈറ്റാനിക് ഒരിക്കലും മുങ്ങില്ല എന്ന അതിരുകടന്ന വിശ്വാസം കപ്പൽ നിർമിച്ച ബെൽഫാസ്റ്റിലെ ഹാർലാന്റ് ആന്റ് വോൾഫ് എന്ന കമ്പനിക്കും കപ്പൽ ഡിസൈൻ ചെയ്ത തോമസ് ആൻഡ്രൂസിനും ഉണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ കപ്പൽ ദുരന്തം നടന്നിട്ട് 104 വർഷം പിന്നിടുമ്പോഴും ടൈറ്റാനിക്കിന്റെ ദുരന്തം കൗതുകവും സങ്കടവും ആവേശവുമായി ഇന്നും നിലനിൽക്കുന്നു.