എല്‍ടിടി‌ഇ യുദ്ധസേനയില്‍ കുട്ടികളും

വ്യാഴം, 26 ഫെബ്രുവരി 2009 (14:25 IST)
കൊളംബോ: യുദ്ധ ആവശ്യങ്ങള്‍ക്ക് എല്‍ടിടി‌ഇ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നു എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. ഏകദേശം 6300 കുട്ടികള്‍ എല്‍ടിടി‌ഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

18 വയസിന്‌ താഴെയുള്ള കുട്ടികളില്‍ 3,809 ആണ്‍കുട്ടികളും 2,478 പെണ്‍കുട്ടികളും ആണുള്ളതെന്ന്‌ സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു.

കടുത്ത പരിശീലനമാണ് കുട്ടികള്‍ക്ക് പുലികള്‍ നല്‍കുന്നത്. ചാവേര്‍ ആക്രമണം അടക്കമുള്ള കാര്യങ്ങള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള പരിശീലനമാണ് നല്‍കുന്നതെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

2008 ഡിസംബറിലാണ്‌ ഇതു സംബന്ധിച്ച കണക്ക്‌ അവസാനമായി പുറത്തുവന്നത്‌. കുട്ടികളെ യുദ്ധ ആവശ്യങ്ങള്‍ക്കായി എല്‍ടിടിഇ ഉപയോഗിക്കുന്നത്‌ തടയാന്‍ നടപടികളെടുക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ പ്രസിഡന്‍റ് മഹീന്ദ രാജപക്ഷെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക