എനിക്കായി പ്രാര്‍ത്ഥിക്കണം - പോപ്പിന്റെ ആദ്യ ട്വീറ്റ്

തിങ്കള്‍, 18 മാര്‍ച്ച് 2013 (13:10 IST)
PRO
PRO
ട്വിറ്ററില്‍ പോപ്പിന്റെ പേരിലുള്ള അക്കൌണ്ട് വീണ്ടും സജീവമാകുന്നു. പുതിയ പോപ്പ് ഫ്രാന്‍സിസിന്റെ ആദ്യ ട്വീറ്റ് ഞായറാഴ്ച വന്നു. “എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം”-ഇതായിരുന്നു ട്വീറ്റ്.

അദ്ദേഹം എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. മൂന്ന് ദശലക്ഷം പേരാണ് ഈ ട്വിറ്റര്‍ അക്കൌണ്ട് ഫോളോ ചെയ്യുന്നത്.

ബെനഡിക്ട് പതിനാറാമന്‍ സ്ഥാനമൊഴിഞ്ഞ ശേഷം ഈ അക്കൌണ്ട് നിര്‍ജ്ജീവമായിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റുകളും വത്തിക്കാന്‍ നീക്കി.

76കാരനായ പോപ്പ് ഫ്രാന്‍സിസിന്റെ ആദ്യ ട്വീറ്റിന് വന്ന് ഒരു മണിക്കൂറിനകം തന്നെ 13,000ഓളം റീ ട്വീറ്റുകള്‍ വന്നു.

വെബ്ദുനിയ വായിക്കുക