ഈ കല്യാണത്തിനും ഒബാമയ്ക്ക് ക്ഷണമില്ല!

തിങ്കള്‍, 21 ഫെബ്രുവരി 2011 (19:06 IST)
PRO
ഈ നൂറ്റാണ്ടിന്റെ കല്യാണമെന്ന് വിശേഷിപ്പിക്കുന്ന വില്യം രാജകുമാരന്റെ കല്യാണത്തിനും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല! ചെല്‍‌സി ക്ലിന്റന്റെ വിവാഹത്തിന് ഒബാമയെ ക്ഷണിക്കാതിരുന്നതും മാധ്യമങ്ങളുടെ ഇഷ്ട വിഷയമായിരുന്നു.

ഒബാമയെ ക്ഷണിക്കാതിരുന്നിടത്ത് ഇംഗ്ലണ്ട് മുന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാമിനും ഭാര്യ വിക്ടോറിയയ്ക്കും ക്ഷണം ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒബാമയ്ക്കൊപ്പം ഫ്രാന്‍സ് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്കും വില്യത്തിന്റെ അമ്മാവന്‍ ആന്‍ഡ്രൂവിന്റെ മുന്‍ ഭാര്യ സാറ ഫെര്‍ഗൂസനും ക്ഷണം ലഭിച്ചിട്ടില്ല. മൊത്തം 1,900 അതിഥികള്‍ പങ്കെടുക്കുന്ന വിവാഹത്തില്‍ ബഹ്‌റിന്‍ രാജാവിനും ക്ഷണമുണ്ട്. കലാപ ബാധിതമായ രാജ്യത്തിന്റെ പ്രതിനിധിയെ ക്ഷണിക്കുന്നതില്‍ കൊട്ടാരത്തില്‍ തന്നെ എതിര്‍പ്പുകളുണ്ട് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

എന്തായാലും, വില്യമും കേറ്റ് മിഡില്‍ടണും തങ്ങളുടെ മുന്‍ പ്രണയ ഭാജനങ്ങളെ മറന്നിട്ടില്ല. വില്യത്തിന്റെ മുന്‍ കാമുകിമാരായ ജെക്ക ക്രെയ്ഗിനും ഒലിവിയ ഹണ്ടിനും വിവാഹത്തിനു ക്ഷണമുണ്ട്. കേറ്റ് മിഡില്‍ടണിന്റെ മുന്‍ കാമുകന്‍ റൂപെര്‍ട്ട് ഫിഞ്ചിനും വിവാഹ ക്ഷണ പത്രിക നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക