ഇറ്റലിയില്‍ ഹിജഡകള്‍ക്കായി ആദ്യ ജയില്‍ ഒരുങ്ങുന്നു. വടക്കന്‍ മധ്യ മേഖലയായ ടസ്കാനിയില്‍ എംപോളി നഗരത്തിലാണ് ഹിജഡകള്‍ക്ക് മാത്രമായി ജയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
മാര്‍ച്ചിലായിരിക്കും ജയിലില്‍ തടവുകാരെ പാര്‍പ്പിച്ചുതുടങ്ങുക. സ്വവര്‍ഗരതിക്കാരുടെയും ഹിജഡകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെയും ആവശ്യപ്രകാരമാണ് ജയില്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറായിരിക്കുന്നത്. നിലവില്‍ ഹിജഡകളായ മുപ്പത് തടവുകാരെ ഫ്ലോറെന്‍സിന് പുറത്തുള്ള ഒരു വനിതാ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഇവരോടൊപ്പം താമസിക്കുന്നതില്‍ വനിതാ തടവുകാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. സമാനമായ അവസ്ഥയായതിനാല്‍ പുരുഷന്‍മാരുടെ ജയിയിലും ഇവരെ പാര്‍പ്പിക്കാനാകാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കായി പ്രത്യേക ജയില്‍ നിര്‍മ്മിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
അത്ലറ്റിക് ഫീല്‍ഡും ലൈബ്രറിയും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെയാണ് ജയില്‍ ഒരുക്കിയിരിക്കുന്നത്. ഇത്തരം സൌകര്യങ്ങള്‍ സമൂഹവുമായി കൂടുതല്‍ ഇടപഴകാന്‍ ഹിജഡകളെ പ്രേരിപ്പിക്കുമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.