ഇറാഖില്‍ 25 പേര്‍ കൊല്ലപ്പെട്ടു

വ്യാഴം, 20 മാര്‍ച്ച് 2014 (12:54 IST)
PRO
ഇറാഖിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അന്‍ബാര്‍ പ്രവിശ്യയിസെ ഫല്ലൂജാ നഗരത്തിലുണ്ടായ ആക്രമങ്ങളില്‍ പതിനൊന്ന് പേരാണ് മരിച്ചത്. ഇവിടെ 23 പേര്‍ക്കാണ് പരുക്കേറ്റത്. ഇഷാക്വിയിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ നാലു പൊലീസുകാര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു.

അല്‍ സബാക്കിലെ പാര്‍ക്കിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത് രണ്ടുപേരാണ്. കൂടാതെ ബാഗ്ദാദ്, അബു ഗരീബ്, ദിയാല, ബാക്വബാ എന്നിവിടങ്ങളിലുണ്ടായ വ്യത്യസ്ത ആക്രമണങ്ങില്‍ മരിച്ചത് എട്ടുപേരാണ്.

വെബ്ദുനിയ വായിക്കുക