ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടങ്ങളില്‍ 23 പേര്‍ കൊല്ലപ്പെട്ടു

ചൊവ്വ, 30 ജൂലൈ 2013 (09:11 IST)
PRO
ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടങ്ങളില്‍ 23 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബഗ്ദാദിലാണ് കാര്‍ ബോംബ്‌ സ്ഫോടനങ്ങള്‍ നടന്നത്. മണിക്കുറുകളുടെ ഇടവേളയില്‍ എട്ടുകാറുകളാണ്‌ പൊട്ടിത്തെറിച്ചത്.

സാദര്‍ നഗരത്തിലാണ്‌ ഏറ്റവും ശക്‌തമായ രണ്ടു സ്ഫോടനങ്ങള്‍ ഉണ്ടായത്‌. ഇവിടെ ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

ഏപ്രിലിനു ശേഷമുണ്ടായ വിവിധ ആക്രമണങ്ങളിലായി ഇവിടെ 3000ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് പൊലീസും സൈന്യവും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക