ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 200 ഗ്രാമീണര്‍ മരിച്ചു
വെള്ളി, 13 ജൂലൈ 2012 (18:05 IST)
PRO
PRO
നൈജീരിയയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 200 ആയി. അപകടത്തില്‍പ്പെട്ട് മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്ന് ഇന്ധനം ശേഖരിക്കാനുള്ള ഗ്രാമീണരുടെ ശ്രമത്തിനിടെ ടാങ്കര്‍ തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
സതേണ്‍ റിവേഴ്സ് സംസ്ഥാനത്താണ് സംഭവം. എതിരെ വന്ന ഒരു ടയോട്ട കൊറോള കാറില്‍ ഇടിക്കാതിരിക്കാന്‍ ടാങ്കര്‍ ലോറി വെട്ടിച്ചതാണ് അപകടത്തിന് കാരണം. നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയുടെ ടാങ്കിലുണ്ടായ വിള്ളലിലൂടെ പെട്രോള്‍ ഒഴുകാന്‍ തുടങ്ങിയതോടെ ഗ്രാമീണര്‍ തടിച്ചുകൂടുകയായിരുന്നു. ഇന്ധനം ശേഖരിക്കാന്‍ ഗ്രാമീണര്‍ ശ്രമിക്കവേ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇതുവരെ 95 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.